follow us on
FACEBOOK



Namam Excellence
Award Applicaion

Register Now Online Excellence
Award Application

ContactUs@Namam.Org

732.333.3952

Namam

നാമം എക്സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌ 2016 മാര്‍ച്ച്‌ 19ന് ന്യൂജെഴ്‌സിയില്‍

പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌ 2016 മാര്‍ച്ച്‌ 19ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ്‌ പാലസില്‍ മാര്‍ച്ച്‌ 19 വൈകുന്നേരം സംഘടിപ്പിക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നാമം സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ്‌ നിശകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യവും വര്‍ണ്ണാഭവുമായ പരിപാടികള്‍ ഇക്കുറിയുമുണ്ടാകുമെന്ന് ഡോ. ഗീതേഷ് തമ്പി പറഞ്ഞു. എക്‌സലന്‍സ് അവാര്‍ഡ്‌ നൈറ്റിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്ന ആഴ്ചകളില്‍ നല്‍കുമെന്നും ഇനി മുതല്‍ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴായിരിക്കും നാമം എക്‌സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

നാമം എക്സലന്‍സ് അവാര്‍ഡ്‌ നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

നാമം എക്സലന്‍സ് അവാര്‍ഡ്‌ നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ലേഖനങ്ങള്‍, കഥ, കവിത, യാത്രാ വിവരണം, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയാണ്‌ പരിഗണിക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. "namam.souvenir2016@gmail.com" എന്ന ഇമെയിലിലേക്കാണ് രചനകള്‍ അയക്കേണ്ടത്‌. രചയിതാക്കളെക്കുറിച്ചുള്ള ലഘു വിവരണവും ഉള്‍പ്പെടുത്തുന്നതാണ്. ഫെബ്രുവരി 20 ആണ് രചനകള്‍ ലഭിക്കേണ്ട അവസാന തീയതി. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ 2016 മാര്‍ച്ച്‌ 19-ന് നടത്തുന്ന എക്സലന്‍സ് അവാര്‍ഡ്‌ നിശയില്‍ വെച്ച് സുവനീര്‍ പ്രകാശനം ചെയ്യും. വിദ്യ രാജേഷിന്റെ നേതൃത്വത്തില്‍ സുനില്‍ രവീന്ദ്രന്‍, ജയകൃഷ്ണന്‍ നായര്‍, കാര്‍ത്തിക്‌ ശ്രീധര്‍, അപര്‍ണ്ണ അജിത്‌, അരുണ്‍ ഗോപാലകൃഷ്ണന്‍, സതീജ ശോഭന്‍ എന്നിവര്‍ക്കാണ് സുവനീറിന്റെ ചുമതലയെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു.

നാമം എക്സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌

തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്സലന്‍സ് അവാര്‍ഡ്‌ നൈറ്റ്‌ അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു. നാമത്തിന്റെ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി നേതൃത്വം നല്‍കുന്ന അവാര്‍ഡ്‌ നിശ, ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ്‌ പാലസില്‍ 2016 മാര്‍ച്ച്‌ 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ കൊമേഡിയനായ രാജീവ്‌ സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അവാര്‍ഡ്‌ നിശയിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഇക്കുറിയും പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ ഉണ്ടാകും. അവാര്‍ഡ്‌ നൈറ്റിനോടനുബന്ധിച്ച് കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങില്‍ വെച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും. നാമം പ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്

നാമം ഫാമിലി നൈറ്റ്­ ആഘോഷിച്ചു

ഡിസംബര്‍ 19ന് ന്യുജേഴ്­സിയിലെ എഡിസണ്‍ ഹോട്ടലില്‍ വൈകുന്നരം 6.30ന് ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ ആമുഖ പ്രസംഗം നടത്തി. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി ഏവരെയും സ്വാഗതം ചെയ്തു. നാമത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2016 മാര്‍ച്ച്­ 19ന് നടത്തുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റിന്റെ ടിക്കറ്റ്­ കിക്കോഫ് നടന്നു. വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭര്‍ക്ക് സമ്മാനിക്കുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റിന്റെ ആദ്യ ടിക്കറ്റ്­ അറ്റോര്‍ണി മുരളി നായര്‍ ഏറ്റു വാങ്ങി. ഫോകാന ട്രസ് റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ആശംസകള്‍ നേര്‍ന്നു.മുതിര്‍ന്ന പ്രവാസി നേതാവ് അലക്‌സ്­ വിളനിലം കോശിയെ പൊന്നാടയണിയിച്ച് മാധവന്‍ ബി നായര്‍ ആദരിച്ചു.ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായനിധി സ്വരൂപിച്ചു.

NAMAM 4th Anniversary Banquet And Excellence Award Ceremony

പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബര്‍ 14-ന് നടത്തിയ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ അവിസ്മരണീയമായി. പ്രതികൂല കാലാവസ്ഥയിലും സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ചട്‌നീ മാനര്‍ ബാങ്ക്വറ്റ് ഹാള്‍ വൈകുന്നേരം ഏഴ് മണിയോടെ നിറഞ്ഞിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ , വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിച്ചു.

പുതുമകള്‍ നിറഞ്ഞ പരിപാടികളോടെ 'നാമം

ന്യൂജേഴ്‌സി: തികച്ചും പുതുമയാര്‍ന്ന പരിപാടികളോടെയാണ് പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം ഓണമാഘോഷിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓഡിറ്റോറിയത്തിലോ ഹാളിലോ വച്ചല്ല മറിച്ച് നാമം വൈസ് പ്രസിഡന്റ് ഡോ ഗീതേഷ് തമ്പിയുടെ വീട്ടുമുറ്റത്തായിരുന്നു ആഘോഷം. ഒരു തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നത് പോലെ അനൗപചാരികമായി ഓണമാഘോഷിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ പറഞ്ഞു. നീണ്ട പ്രഭാഷണങ്ങളോ സ്‌റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്‍ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങള്‍.

ദൃശ്യവിസ്മയമൊരുക്കി നാമം വിഷു ആഘോഷി

ന്യൂജേഴ്സി: വ്യതസ്തവും വർണ്ണാഭവുമായ കലാപരിപാടികൾ കാഴ്ച വച്ച് കൊണ്ട് പ്രമുഖ സാംസ്ക്കാരിക സംഘടനയായ നാമം വിഷു ആഘോഷിച്ചു. സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ക്രോസ് റോഡ്സ് നോർത്ത് മിഡിൽ സ്കൂളിൽ ഏപ്രിൽ 12 ന് നടന്ന ആഘോഷ പരിപാടികൾ അത്യന്തം ആസ്വാദ്യകരമായി.

Namam’s Financial Aid For A Child Affected By Cancer

ന്യൂജെഴ്‌സി: ന്യൂജേഴ്സിയിലും പരിസരപ്രദേശങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന നായര്‍ മഹാമണ്ഡലം ആന്റ് അസ്സോസിയേറ്റഡ് മെംബേഴ്സ് (നാമം) ആവിഷ്കരിച്ചിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി കാന്‍സര്‍ രോഗവുമായി പൊരുതുന്ന കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കി.

Other

NAMAM Bhagavatha Sapthaham Press Conference, Apr 27, 2014.

വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്): സാംസ്‌കാരിക രംഗത്തിനുപുറമെ ആത്മീയ രംഗത്തേയ്ക്കും പ്രവേശിക്കുന്ന നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ്) ന്യൂജേഴ്‌സിയിലെ ആദ്യത്തെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നു

Watch News

Quick Contact

732.333.3952
ContactUs@Namam.Org
Namam Inc. P.O. Box 113, Jamesburg, NJ 08831-0265